തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് ഒഴിവുകൾ. മാനേജർ തസ്തികയിൽ 2 ഒഴിവും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 10 ഒഴിവുകളുമുണ്ട്.
മാനേജർ തസ്തികയിൽ 40 വയസാണ് പ്രായ പരിധി. ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 35 വയസാണ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നതിന് ബിരുദവും JAIIBയും അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ വേണം. ബാങ്ക്/ഫിനാൻഷ്യൽ സ്ഥാപനത്തിൽ ഓഫീസർ കേഡറിൽ രണ്ടു വർഷത്തെയുൾപ്പെടെ ഏഴു വർഷത്തെ പ്രവൃത്തി പരിചയം വേണം.
ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നതിന് ബിരുദവും JAIIBയും അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ വേണം. ബാങ്ക്/ഫിനാൻഷ്യൽ സ്ഥാപനത്തിൽ ഓഫീസർ കേഡറിൽ ഒരു വർഷത്തെയുൾപ്പെടെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷാ ഫോമും വിശദമായ വിജ്ഞാപനവും http://www.kfc.org വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ അയയ്ക്കാനുളള അവസാന തീയതി ഏപ്രിൽ 4.