scorecardresearch

കേരളത്തിലെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്

സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ

job, job news, ie malayalam

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ വിവിധ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി ആകെ 183 ഒഴിവുകളുണ്ട്.

പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. മേയ് 24 വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സ്വീകരിക്കുക.

ഒഴിവുകൾ, ശമ്പളം

1. ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിൽ അസിസ്റ്റന്റ് സെക്രട്ടറി/മാനേജരുടെ 1 ഒഴിവുണ്ട്. ശമ്പളം- 19,300-53,450

2. തൃശൂരിലെ കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ ചീഫ് അക്കൗണ്ടന്റിന്റെ 1 ഒഴിവുണ്ട്. ശമ്പളം- 18300-51550

3. തൃശൂർ ജില്ലാ ഗവൺമെന്റ് ടീച്ചേഴ്സ് സഹകരണ സംഘത്തിൽ ഇന്റേണൽ ഓഡിറ്ററുടെ 1 ഒഴിവുണ്ട്. ശമ്പളം- 19930-38900

4. കാലിക്കറ്റ് സിറ്റി സർവീസ സഹകരണ ബാങ്കിൽ അസി.ജനറൽ മാനേജരുടെ 1 ഒഴിവുണ്ട്. ശമ്പളം- 19300-53450

5. തലശ്ശേരി പബ്ലിക് സർവന്റ്സ് സഹകരണ ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 16980-46800

6. കാസർകോടുളള പിലിക്കോട് സർവീസ് സഹകരണ ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 15320-42300

7. കൊല്ലത്തുളള ആര്യങ്കാവ് പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 5000

8. പത്തംതിട്ട കുടശ്ശനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 8100-19800

9. പത്തനംതിട്ട മല്ലപ്പളളി ഹൗസിങ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 9910-26160

10. എറണാകുളം മാമലക്കണ്ടം സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 8500-21360

11. തൃശൂരിലെ കൊടുങ്ങല്ലൂർ സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 10690-28900

12. തൃശൂരിലെ കുന്നംകുളം സർവീസ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- മൊത്ത ശമ്പളം 3000

13. പാലക്കാടുളള കൊങ്ങാട് സഹകരണ റൂറൽ ക്രെഡിറ്റ് സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 10690-28900

ജനറൽ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്. ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം വേറെയും നൽകണം. പട്ടികജാതി/വർഗക്കാർക്ക് 50 രൂപയാണ് ഫീസ്. ഇവർ ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നുവെങ്കിൽ 50 രൂപ വീതം വേറെയും നൽകണം. അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ http://www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala co operative banks 183 vaccancy

Best of Express