കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശാലാകൃതന്ത്ര, രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപ്പന വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ശരിപ്പകർപ്പുകളും, ബയോഡാറ്റയും സഹിതം ശാലാക്യതന്ത്ര വിഭാഗത്തിലെ കൂടിക്കാഴ്ചയ്ക്ക് 26ന് രാവിലെ 10.30നും, രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപ്പന വിഭാഗത്തിലെ കൂടിക്കാഴ്ചയ്ക്ക് 27ന് രാവിലെ 10.30നും ഹാജരാകണം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ, സ്ഥിര നിയമനം നടക്കുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

വാക് ഇന്‍ ഇന്റര്‍വ്യൂ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാർഥികള്‍ക്ക് ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് നടത്തുന്നതിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ട്രെയിനറെ നിയമിക്കുന്നു. പ്രതിമാസം 18,000/- രൂപയാണ് ശമ്പളം. നവംബർ 25 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്ത് വച്ചാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. മിനിമം യോഗ്യത ബിസിഎ. 40 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാർഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുമായി അന്നേ ദിവസം രാവിലെ 10.30ന് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റായ www.ssus.ac.in ല്‍ ലഭ്യമാണ്.

കുസാറ്റില്‍ സെക്രെട്ടറിയല്‍ അസിസ്റ്റന്റ് വാക് ഇന്‍ ഇന്റര്‍വ്യൂ

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഓഫീസിലേക്ക് സെക്രട്ടറിയല്‍ അസ്സിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താൽപര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം, എറണാകുളം ഫൈന്‍ ആര്‍ട്‌സ് അവന്യൂവില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വകലാശാലാ ലേക് സൈഡ് ക്യാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ നവംബര്‍ 25ന് രാവിലെ 10 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍
പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447327804, 8129511388

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook