തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ (ഐജിസിഎആർ) ട്രേഡ് അപ്രന്റിസാവാം. 130 ഒഴിവുകളാണുളളത്. പ്ലസ് ടു സമ്പ്രദായത്തിൽ നേടിയ പത്താം ക്ലാസ് വിജയവും രണ്ടു വർഷത്തിൽ കുറയാത്ത ദൈർഘ്യവുമുളള ഐടിഐയാണ് അപേക്ഷിക്കാനുളള യോഗ്യത. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
ഫിറ്റർ (30), ടർണർ (5), മെഷിനിസ്റ്റ് (5), ഇലക്ട്രീഷ്യൻ (25), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 7, ഇലക്ട്രോണിക് മെക്കാനിക് (10), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ) 8, ഡ്രോട്ട്സ്മാൻ (സിവിൽ) 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്(8), കാർപെന്റർ (4), മെക്കാനിക്കൽ മെഷിൻ ടൂൾ മെയിന്റനൻസ് (2), പ്ലംബർ (2), മേസൺ/സിവിൽ മിസ്ത്രി (2), ബുക്ക് ബൈൻഡർ (1), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ) 7 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപ്രന്റിസ് ഷിപ്പ് പോർട്ടലായ http://www.apprenticeshp.gov.in ൽ രജിസ്റ്റർ ചെയ്തശേഷം കൽപ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റായ http://www.igcar.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 10 മുതൽ 24 വരെയാണ് അപേക്ഷിക്കാനുളള സമയം. കൂടുതൽ വിവരങ്ങൾക്ക് http://www.apprenticeshp.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.