കെ-ടെറ്റ് 2019 വിജ്ഞാപനം: ജനുവരി രണ്ട് വരെ അപേക്ഷ സമർപ്പിക്കാം

ജനുവരി 17 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

application, ie malayalam

കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അദ്ധ്യാപകരായി നിയമനം ലഭിക്കാനുളള നിലവാരം നിർണ്ണയിക്കുന്ന യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് 2019ന് വിജ്ഞാപനമായി. കാറ്റഗറി I&II പരീക്ഷകൾ ജനുവരി 27നും കാറ്റഗറി III&IV പരീക്ഷകൾ ഫെബ്രുവരി രണ്ടിനും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും.

കെ-ടെറ്റ് പരീക്ഷ എഴുതുന്നതിനായി അപേക്ഷ ജനുവരി രണ്ടു വരെ ഓൺലൈനായി സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി/അന്ധർ എന്നീ വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത, രജിസ്ട്രേഷന്റെ മാർഗനിർദേശങ്ങൾ എന്നിവ http://www.keralapareekshabhavan.in, ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. ഒന്നോ അതിലധികമോ കാറ്റഗറിയിലേക്ക് ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷ സമർപ്പിച്ചു ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ അനുവദിക്കില്ല.

അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുക്കാനുള്ള അവസാന തീയതി ജനുവരി മൂന്ന്. ജനുവരി 17 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: K tet 2019 exam date notification

Next Story
ബിഎസ്എൻഎൽ: മാനേജ്മെന്റ് ട്രെയിനി തസ്‌തികയിൽ ഒഴിവുകൾBSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com