മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ നടക്കുന്ന പ്രൊജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 28ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എംഎസ്‌സി മൈക്രോബയോളജി/ബയോടെക്‌നോളജി. ഗവേഷണത്തിൽ ഒരു വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന.

Read Also: കൊച്ചിൻ ഷിപ്‌യാഡിൽ പ്രൊജക്ട് ഓഫീസർ ഒഴിവ്

മാസം 14000 രൂപയും 10 ശതമാനം വീട്ടുവാടക ബത്തയും ലഭിക്കും. താൽപര്യമുള്ളവർ രാവിലെ 10.30ന് സ്‌കൂൾ ഓഫ് ബയോസയൻസസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 9847901149.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook