ISRO Recruitment for Scientist, Civil Engineer and Other Posts: ഇന്ത്യൻ സ്പെയിസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) ശാസ്ത്രജ്ഞൻ/എഞ്ചിനിയർ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ആർക്കിടെക്ക്ച്ചർ എന്നീ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്, ജനുവരി 16 വരെ ഫീസ് അടയക്കാവുന്നതാണ്.

എഴുത്ത് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഒഴിവിലേക്ക് പരിഗണിക്കുന്നത്. ബെംഗ്ലൂരു, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നെ. ഗുവാഹത്തി, ഹൈദരാബാദ്, കോൽക്കത്ത, ലക്‌നൗ, മുബൈ, ന്യൂഡൽഹി, തിരുവന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

പ്രധാന തിയതികൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജനുവരി 15

അപേക്ഷ ഫീസ അടയ്ക്കേണ്ട അവസാന തിയതി: ജനുവരി 16

എൻഒസി ലഭിക്കുന്ന അവസാന തിയതി: ജനുവരി 21

എഴുത്ത് പരീക്ഷ : മാർച്ച് 10

അപേക്ഷ ഫീസ്

നൂറ് രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും പട്ടിക ജാതി, പട്ടിക വർഗ്ഗം, എക്‌സ് സർവ്വീസ് , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇളവുണ്ടായിരിക്കും.

എഴുത്ത് പരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തസ്തികയിലേക്ക് പരിഗണിക്കുന്നത്. എഴുത്ത് പരീക്ഷയിൽ 80 ചോദ്യങ്ങളാണ് ഉണ്ടാകുന്നത്.

വിശദവിവരങ്ങൾക്ക് isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook