ഇന്ത്യൻ റെയിൽവേയുടെ വെസ്റ്റേൺ വെസ്റ്റ് സെൻട്രൽ, സെൻട്രൽ, സൗത്ത്, നോർത്ത്, ഈസ്റ്റ് സെൻട്രൽ, സൗത്ത് വെസ്റ്റേൺ എന്നീ സോണുകളിലായി 7030 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 6910 ഒഴിവുകൾ അപ്രന്റീസ് തസ്തികയിലേക്കുള്ളതാണ്. ഐടിഐയും 50% മാർക്കോടെ എസ്എസ്എൽസി പരീക്ഷയും പാസ്സായവർക്ക് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. കായിക താരങ്ങൾക്കും റെയിൽവേയിൽ അവസരമുണ്ട്.

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ ഫിറ്റർ, വെൽഡർ (ഗ്യാസ്/ഇലക്ട്രിക്ക്), ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, മെക്കാനിക്ക് (ഡീസൽ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കാണ് അപ്രന്റീസ് ഒഴിവുകൾ. ഒരു വർഷം സ്റ്റൈപെന്റോടെ പരിശീലനം. ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. ജനുവരി 9ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് WWW.rrc-wr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് 2234 ഒഴിവുകൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. ജനുവരി 10ന് മുമ്പ് അപേക്ഷ നൽക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rrc-wr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ അസ്റ്റിസ്റ്റന്റ്, പെയിന്റർ, കാർപെന്റർ എന്നീ തസ്തികയിലേക്കാണ് അപ്രന്റീസ് ഒഴിവുകൾ. ജനുവരി 16ന് മുൻപായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് //rrchubli.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ രാജസ്ഥാനിലെ കോട്ടയിലെ വാഗൺ റിപ്പയർഷോപ്പിൽ ഫിറ്റർ, വെൽഡർ (ഗ്യാസ്, ഇലക്ട്രിക്), പെയിന്റർ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിലേക്കാണ് ഒഴിവ്. ഡിസംബർ 31ന് മുമ്പായി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് www.wcr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സെൻട്രൽ റെയിൽവേയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 78 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻസ്/ഇൻഫർമേഷൻ, ടെക്നോളജി/കംപ്യൂട്ടർ സയൻസ് എന്നിവയൽ ബിരുദമുള്ളവരെയാണ് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നത്. ജനുവരി 11നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് www.wcr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

നോർത്ത്, സൗത്ത് റെയിൽവേകളിൽ കായികതാരങ്ങൾക്ക് അവസരം. സതേൺ റെയിൽവേയിൽ ജനുവരി 14ന് മുമ്പായി അപേക്ഷ നൽകണം. നോർത്തേൺ റെയിൽവേയിൽ ജനുവരി 18ന് മുമ്പായി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് www.sr.indianrailways.gov.in, //www.rrcnr.org/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ