scorecardresearch
Latest News

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

പ്രതിമാസ വേതനം 35000 രൂപ

job, job news, ie malayalam

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ചുരുങ്ങിയത് 60 ശതമാനം മാർക്കോട് കൂടി ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിലേതിലെങ്കിലും എം.എസ്.സി, അല്ലെങ്കിൽ ഫിഷറീസ് സയൻസ് ഓപ്ഷനോട് കൂടി സുവോളജിയിൽ എം.എസ്.സി., ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, മികച്ച ആശയവിനിമയ ശേഷി, കംപ്യൂട്ടർ പരിജ്ഞാനം (ഡിജിറ്റൽ എഡിറ്റിംഗ് ടൂൾ, എം.എസ്. ഓഫീസ്) എന്നിവയാണ് അടിസ്ഥാന യോഗ്യത. ശാസ്ത്രസാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട രചനകൾ, ശാസ്ത്ര രചനകൾ സമാഹരിക്കൽ, പ്രൂഫ് റീഡിംഗ് എന്നിവയിലുള്ള താൽപര്യം അഭിഷലഷണീയ യോഗ്യതയാണ്. 45 വയസ്സിൽ അധികമാകരുത്. പ്രതിമാസ വേതനം 35000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും cadalmin2021@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 21ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www. cmfri.org.in).

കുസാറ്റില്‍ ഡിബിടി പ്രോജക്ടില്‍ ഒഴിവുകള്‍

കൊച്ചി: കുസാറ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്തില്‍ ‘സെല്‍ ആന്റ് ഡെവലപ്‌മെന്റല്‍ ബയോളജി ഓഫ് മറൈന്‍ ഓര്‍ഗാനിസംസ്’ എന്ന ഡിബിടി ഫണ്ടഡ് റിസര്‍ച്ച് പ്രോജക്ടിലേക്ക് പ്രോജക്റ്റ് അസോസിയേറ്റ് (2), പ്രോജക്ട് അസിസ്റ്റന്റ്് (2), സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (1) എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് (60% അഗ്രിഗേറ്റ്) പ്രോജക്ട് അസോസിയേറ്റ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്ക് (60% അഗ്രിഗേറ്റ്) മറ്റ് രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ ‘ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ, ഫൈന്‍ ആര്‍ട്‌സ് അവന്യൂ, കൊച്ചി-682016’ എന്ന വിലാസത്തില്‍ 2021 ഒക്ടോബര്‍ 20-നുള്ളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www. ncaah.ac. ഫോണ്‍: 7994162548, ഇമെയില്‍: isbsingh@abhishek

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

പാലക്കാട് ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ഒഴിവിലേക്ക് പ്ലസ്.ടുവും സിവില്‍ ഫാക്കല്‍റ്റി തസ്തികയ്ക്ക് സിവില്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയും കുറഞ്ഞ് ഒരു വര്‍ഷത്തെ അധ്യപന പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും ഒഴിവുണ്ട്. സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

അഭിമുഖം

കൊച്ചി: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. പി.ജി വിത്ത് നെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഒക്‌ടോബര്‍ 8 വെളളിയാഴ്ച രാവിലെ 10-ന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480-2816270, 9946959337.

പുനര്‍ഗേഹം പദ്ധതി; പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനം

കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല)ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഒക്‌ടോബര്‍ 08 എട്ടിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്. പ്രായം 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക് / സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. അധിക യോഗ്യത എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ്‌പ്രൊസസ്സിംഗ് (ഇംഗ്ലീഷ്&മലയാളം)/പി.ജി.ഡി.സി.എ

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്‍: 04924-254142.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vaccancy news kerala october 05