കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ/ അർധ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻഒസി സഹിതം അപേക്ഷിക്കണം.

അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഒഴിവുകൾ ഏഴ് (തൃശൂർ രണ്ടും പാലക്കാട് രണ്ടും മലപ്പുറത്ത് മൂന്നും ഒഴിവുകൾ). ശമ്പള സ്‌കെയിൽ 26500 – 56700. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംഘാടനപാടവവും കമ്പ്യൂട്ടർ പ്രായോഗിക പരിജ്ഞാനവും ഉണ്ടാവണം. ദാരിദ്ര്യ നിർമാജ്ജന-തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതി-പട്ടികവർഗ വികസന/ മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ, എംഎ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം.

Read Also: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയറാകാൻ അവസരം

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ 20ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും 21ന് രാവിലെ പത്ത് മുതൽ നടത്തും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകില്ല. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org.

സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രണ്ടു സീനിയർ ക്ലാർക്കുമാരുടെ ഒഴിവിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലാർക്ക്, സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കാം. അപേക്ഷകർ പിഎസ്‌സി മുഖേന നിയമനം നേടിയവരും 25200-54000 ശമ്പള സ്‌കെയിലിലോ അതിനു താഴെയുള്ള സ്‌കെയിലിലോ ജോലി ചെയ്യുന്നവരുമാകണം. അപേക്ഷ 31നകം സാംസ്‌കാരിക വകുപ്പു ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook