കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജനറല്‍ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റും പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും. താത്പര്യമുളളവര്‍ ഡിസംബര്‍ 24-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐഎംജി ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687.

Read Also: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: വാക് ഇന്‍ ഇന്റര്‍വ്യൂ

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍-ഒന്ന്, ഇടിബി (ഈഴവ/തിയ്യ/ബില്ലവ) ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത എസ്എസ്എല്‍സി, പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ. പ്രശസ്ത പ്രിന്റിങ് സ്ഥാപനത്തില്‍ മൗണ്ടിങ്/റീടച്ചിങ്/ആര്‍ട്ടിസ്റ്റ് എന്നിവയിലുളള തൊഴില്‍ പരിചയം. പ്രായം 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook