Latest News

കേരള സര്‍വകലാശാലയിൽ അധ്യാപക ഒഴിവ്

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15 (തിങ്കളാഴ്ച) 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് യോഗ്യതയുടെ അസല്‍ രേഖകളും പകര്‍പ്പുകളുമായി ഏത്തിച്ചേരേണ്ടതാണ്

jobs, job news, ie malayalam

അധ്യാപകന്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ കേരളപഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപകന്റെ ഒഴിവുണ്ട്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15 (തിങ്കളാഴ്ച) 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് യോഗ്യതയുടെ അസല്‍ രേഖകളും പകര്‍പ്പുകളുമായി ഏത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍. സംശയങ്ങള്‍ക്ക്: 9847678407.

പ്രോജക്ട് ഫെല്ലോ

കേരളസര്‍വകലാശാലയുടെ ജിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട് (താല്‍ക്കാലികം). താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി ബയോഡേറ്റയും വിദ്യാഭ്യാസ – പ്രവര്‍ത്തിപരിചയ രേഖകളും സഹിതം shajigeology @keralauniversity.ac.in എന്ന മെയിലിലേക്ക് നവംബര്‍ 5 തീയതിക്കകം അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍.

കരാർ നിയമനം

കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www. cmdkerala.net.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

സപ്പോര്‍ട്ട് എന്‍ജിനീയര്‍; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ഓഫീസുകളില്‍ ഇ-ഗ്രാന്‍റ്സ് മുഖേന വിദ്യാര്‍ഥികള്‍ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന പദ്ധതിയുടെ പ്രോജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്,എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരെയാണ് പരിഗണിക്കുന്നത്. മാസം 21,000 രൂപ ശമ്പളം ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷ ഫോമും ww. cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. നവംബര്‍ മൂന്നിനകം cybersricdit @gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9895478273

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

വനിതാ കമ്മിഷനിൽ അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ നവംബർ എട്ടിനകം ലഭ്യമാക്കണം.

താത്കാലിക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് രാവിലെ 10 ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www. gwptctvpm.org സന്ദർശിക്കുക.

താത്ക്കാലിക ഒഴിവ്

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പാലക്കാട് ജൈനിമേട് (ആണ്‍), കണ്ണാടി (പെണ്‍) ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ റസിഡന്റ് ട്യൂട്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കുമാണ് അവസരം. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005, 8547630118.

അധ്യാപക ഒഴിവ്

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ അധ്യാപക നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും സ്‌കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരും ഒക്ടോബര്‍ 30 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04924 253347, 9496191719.

അഭിമുഖം 30 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കോവിഡ് – 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 30 ന് അഭിമുഖം നടത്തും.

ഒഴിവുകള്‍, യോഗ്യത ക്രമത്തില്‍

ട്രെയിനി അഡ്മിന്‍ – എസ്.എസ്.എല്‍.സി മുതല്‍

ട്രെയിനി ബിസിനസ് ഡെവലപ്പ്മെന്റ് – ബി.എസ്.സി ഫിസിക്സ്

ഫീല്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റ് – പ്ലസ് ടു മുതല്‍

ബ്രാഞ്ച് മാനേജര്‍ – ഡിഗ്രി (രണ്ട് വര്‍ഷം പ്രവൃത്തി പരിചയം)

കളക്ഷന്‍ മാനേജര്‍ – ഡിഗ്രി (രണ്ട് വര്‍ഷം പ്രവൃത്തി പരിചയം)

ബുക്കിംഗ് എക്സിക്യൂട്ടീവ് – എസ്.എസ്.എല്‍.സി മുതല്‍

കളക്ഷന്‍ എക്സിക്യൂട്ടീവ് – പ്ലസ് ടു മുതല്‍

പ്രായപരിധി 18 – 35 വയസ്. താല്‍പ്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ബയോഡാറ്റയും (മൂന്ന് പകര്‍പ്പ്) വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 27, 28, 29 തീയതികളിലായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vaccancy in kerala university

Next Story
NEET MDS 2019: നീറ്റ് പരീക്ഷ: നവംബര്‍ ആറ് വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾNEET EXAM
The moderation of comments is automated and not cleared manually by malayalam.indianexpress.com