scorecardresearch

കേരള സര്‍വകലാശാലയിൽ ഒഴിവ്

വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം

jobs, job news, ie malayalam

തിരുവനന്തപുരം: കേരള സര്‍വകലാശാലാ കാര്യവട്ടം ക്യാമ്പസ്സിലെ സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ (CLIF) നു കീഴില്‍ ടെലിഫോണ്‍ ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു .

തീയതി -21.10.2021
വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിയ്‌ക്കേണ്ട അവസാന തീയതി 19.10.2021 ആണ്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ 21.10.2021-ന് രാവിലെ 8.00 മണിയ്ക്ക് സര്‍വകലാശാലയുടെ തിരുവനന്തപുരം, പാളയം ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ് .

21.10.2021 -ന് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുന്ന പക്ഷം അഭിമുഖം 22.10.2020 ലേയ്ക്ക് കൂടി നീട്ടി വയ്ക്കുന്നതായിരിക്കും. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് കാണുക.

അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി എ), അസി. പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി ബി) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി, പ്രാരംഭത്തിൽ ഒരു വർഷത്തേയ്ക്കാണെ ങ്കിലുംപ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്നുവർഷം വരെ ദീർഘിപ്പിക്കാവുന്നതാണ്. അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി എ) തസ്തികയിൽ രണ്ടൊഴിവാണുള്ളത് (പൊതുവിഭാഗം – 1, ഈഴവ – 1). 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദം, എൻ.ഇ.റ്റി./പിഎച്ച്.ഡി.യാണ് യോഗ്യത. ഓൺലൈൻ ടീച്ചിംഗ്, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എക്‌സ്പീരിയൻസ് എന്നീ യോഗ്യതകൾ അഭികാമ്യം. അസി. പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി ബി) തസ്തികയിൽ ഒരൊഴിവാണുള്ളത് (പൊതു വിഭാഗം). 55 ശതമാനം മാർക്കോടെയുള്ള എം.ബി.എ. ബിരുദമാണ് യോഗ്യത. ഓൺലൈൻ ടീച്ചിംഗ്, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എക്‌സ്പീരിയൻസ് എന്നീ യോഗ്യതകൾ അഭികാമ്യം.

പ്രതിമാസം സഞ്ചിതനിരക്കിൽ 47000 രൂപ പ്രതിഫലം ലഭിക്കും. 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള നിശ്ചിത അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe @mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഒക്‌ടോബർ 25ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ‘ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ – സി.ഒ.ഇ. (കാറ്റഗറി ……. (എ/ബി)) എന്ന സബ്ജക്ട് ഹെഡ് ചേർത്തായിരിക്കണം. ഇമെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയ്‌ക്കൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, മറ്റ് അധിക യോഗ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി നൽകണം. അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യരായ ഉദ്യോഗാർഥികളെ ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. ഓൺലൈൻ അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണിക്കപ്പെടുന്ന ഉദ്യോഗാർഥികൾ വ്യക്തിഗത വിദ്യാഭ്യാസ രേഖകളുടെ അസൽ/ ശരി പകർപ്പുകൾ നിർദ്ദേശാനുസരണം സർവകലാശാലയിൽ പിന്നീട് സമർപ്പിക്കണം. ഒക്‌ടോബർ ഒന്നിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അഭിമുഖം മാറ്റി

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒക്ടോബര്‍ 20ന് നടത്താനിരുന്ന അഭിമുഖം 28ലേക്ക് മാറ്റി. രാവിലെ 10.30നാണ് അഭിമുഖം.

ഫാര്‍മസിസ്റ്റ് (ഹോമിയോ) ഒഴിവ്

കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പില്‍ എറണാകുളം ജില്ലയില്‍ ഒഴിവുളള രണ്ട് ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ) ശമ്പളം പ്രതിമാസം 14000 രൂപ. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 31 നകം dmohomoeoekm @gmail.com വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2955687 നമ്പരില്‍ ബന്ധപ്പെടുക.

ലാബ് ടെക്‌നീഷ്യന്‍ കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ബിരുദം/ഡിപ്ലോമ (ഡിഎംഎല്‍റ്റിഡബി.എസ്.സി എംഎല്‍റ്റി) പാസായവര്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഒക്‌ടോബര്‍ 26-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കുക.

പ്രോജക്ട് അസിസ്റ്റന്‍റ്

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് നിയമനത്തിനുള്ള അഭിമുഖം നവംബര്‍ രണ്ടിനു രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത- ഡി.സി.പി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ./ പി.ജി.ഡി.സി.എയും. പ്രായം 18നും 30നും മധ്യേ. ഫോണ്‍: 0477 2280525.

ട്രേഡ്സ്മാന്‍ തസ്തിക ഒഴിവ്

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. രണ്ട് ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി /വി. എച്ച്. എസ്. സി / കെ.ജി.സി.ഇ. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വെബ്സൈറ്റ് www. cpt.ac.in. ഫോണ്‍. 0471 2360391.

ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www. finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ 30 നകം ലഭിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ 28ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ 28ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ശിവപുരം, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.

റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബിഎഡും വേണം. 25 വയസ് പൂർത്തിയായിരിക്കണം. 11,000 രൂപയാണ് ഹോണറേറിയം. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. പ്രതിമാസം 9,000 രൂപ ഹോണറേറിയം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, ശിവപുരംറോഡ്, ഉരുവച്ചാൽ.പി.ഒ, മട്ടന്നൂർ, പിൻ-670702. ഫോൺ: 0490-2478022, 8078156336.

വാക്ക് ഇൻ ഇന്റർവ്യൂ 30ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ എത്തണം. എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത. പ്രതിമാസം 11,000 രൂപ വേതനം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vaccancy in kerala university