കേരള സര്‍വകലാശാലയിൽ ഒഴിവ്

ഒന്നാം ക്ലാസോടെയുളള എം.എസ് സി. ഫിസിക്‌സ് ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ

job, job news, ie malayalam

ജൂനിയര്‍ പ്രോജക്ട് ഫെല്ലോ

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ഫിസിക്‌സ് വിഭാഗത്തിലെ പ്രോജക്ടിലേക്ക് ജൂനിയര്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: ഒന്നാം ക്ലാസോടെയുളള എം.എസ് സി. ഫിസിക്‌സ് ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാഫോമും ബന്ധപ്പെട്ട രേഖകളും 2021 ഒക്‌ടോബര്‍ 18 ന് മുന്‍പായി ഡോ.സുബോധ് ജി., അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം – 695581 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍.

കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം.

നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-2333790, 8547971483, www. ksicl.org.

താത്കാലിക അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ്/ ബി.എഡ്/ പി.എച്ച്.ഡി (ഹയർ സെക്കൻഡറി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 13ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2222935.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vaccancy in kerala university

Next Story
കേരള സര്‍വകലാശാലയിൽ ഗസ്റ്റ് ലക്ചറര്‍ പാനല്‍Job, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com