അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)
കേരളസര്‍വകലാശാലയുടെ കീഴിലുളള എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 6 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെപ്റ്റംബര്‍ 6 ന് രാവിലെ 9 മണിക്ക് കേരളസര്‍വകലാശാല പാളയം സെനറ്റ്ഹൗസ് ക്യാമ്പസിലുളള പ്രോ-വൈസ് ചാന്‍സലറുടെ ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് http://www.keralauniversity.ac.in സന്ദര്‍ശിക്കുക.
എംജി സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം; അപേക്ഷ സെപ്തംബർ മൂന്നിനകം
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് സെപ്തംബർ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. രണ്ടൊഴിവാണുള്ളത്. യോഗ്യത: കെമിസ്ട്രി/പോളിമർ കെമിസ്ട്രിയിൽ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം. മാസം സഞ്ചിതനിരക്കിൽ 15000 രൂപ പ്രതിഫലം ലഭിക്കും. പ്രായം 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും. താല്പര്യമുള്ളവർ mgu.ac.in എന്ന വെബ് സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന രേഖകൾ/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്തംബർ മൂന്നിനകം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യരായ ഉദ്യോഗാർഥികളെ സെപ്തംബർ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.
Read More: University Announcements 24 August 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ