കൊച്ചി: തൃശൂര്‍ ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡിഎ ലോവര്‍ ലിമ്പ് മൂന്ന് ശതമാനം സംവരണ വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള അസിസ്റ്റന്റ് പ്രൊഫസര്‍ പ്രോസ്തോഡോന്റിക്സ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എംഡിഎസ് പ്രോസ്തോഡോന്റിക്സ്, ശമ്പള സ്കെയില്‍ 15600-39100 രൂപ. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം).
Read Also: എംജി സർവകലാശാല റിസർച്ച് അസിസ്റ്റന്റ്; വോക് -ഇൻ-ഇന്റർവ്യൂ 16ന്
നിശ്ചിത യോഗ്യതയുളള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 13-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2312944.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook