കൊച്ചി: ജില്ലയിലെ ഒരു അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ ഓപ്പണ്‍ ഒന്ന്, ഇടിബി (ഈഴവ/തിയ്യ/ബില്ലവ) ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത: എസ്എസ്എല്‍സി, പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ. തൊഴില്‍ പരിചയം: പ്രിന്റിങ് സ്ഥാപനത്തില്‍ മൗണ്ടിങ്/റീടച്ചിങ്/ആര്‍ട്ടിസ്റ്റ് എന്നിവയിലുള്ള തൊഴില്‍ പരിചയം.

Read Also: എംജി സർവകലാശാലയിൽ ജെആർഎഫ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

പ്രായം: ജനുവരി ഒന്നിന് 18-41വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook