Latest News

ഫാഷന്‍ ഡിസൈനിങ്: അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

വിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റില്‍

job, ie malayalam

കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ http://www.uoc.ac.in വെബ്‌സൈറ്റില്‍.

കളമശേരി ഗവ.വനിത ഐടിഐയില്‍ അഭിമുഖം

കൊച്ചി: കളമശേരി ഗവ.വനിത ഐടിഐയില്‍ പിഎംകെവിവൈ കോഴ്‌സില്‍ ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ വിഷയങ്ങള്‍ക്ക് ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ജനുവരി 10-ന് രാവിലെ 11-ന് നടത്തുന്നു. യോഗ്യത പ്ലസ്ടു, രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം/എസ്എസ്എല്‍സി, മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

Read Also: 250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 5

ടെക്‌നീഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 9.30-ന് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല അധ്യാപക നിയമനം

സര്‍വകലാശാലയുടെ കീഴിലുളള വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിലേക്ക് പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അധ്യാപക നിയമനത്തിനായി അര്‍ഹരായ ഉദ്യോഗാർഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 20 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മെഡിക്കല്‍ അറ്റന്‍ഡര്‍

കേരള സര്‍വകലാശാലയുട കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററിലേക്ക് മെഡിക്കല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vaccancy in different posts

Next Story
250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 5psc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express