ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. കൊച്ചി ദേവസ്വം ബോർഡിൽ എൽഡി ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫിസർ/ദേവസ്വം അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കും കൂടൽ മാണിക്യം ദേവസ്വത്തിൽ എൽഡി ക്ലർക്ക് തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

ആകെ 41 ഒഴിവാണുളളത്. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം. 300 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/പട്ടികവർഗക്കാർക്ക് 200 രൂപയാണ് ഫീസ്.

Read Also: വാക് ഇന്‍ ഇന്റര്‍വ്യൂ

കൊച്ചി ദേവസ്വം ബോർഡിൽ എൽഡി ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫിസർ/ദേവസ്വം അസിസ്റ്റന്റ് തസ്തികയിൽ ആകെ 30 ഒഴിവുണ്ട്. 19,000-43,600 രൂപയാണ് ശമ്പളം. എസ്‌എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. എൽഡി ടൈപ്പിസ്റ്റിന്റെ 4 ഒഴിവുണ്ട്. 19,000-43,600 രൂപയാണ് ശമ്പളം. കൂടൽ മാണിക്യം ദേവസ്വം ബോർഡിൽ എൽഡി ക്ലർക്കിന്റെ 3 ഒഴിവുണ്ട്. 10,480-18,300 രൂപയാണ് ശമ്പളം. എസ്‌എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ വിജ്ഞാനം വേണം.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസും ഓൺലൈനായാണ് അടയ്ക്കേണ്ടത്. ജനുവരി 18 അർധരാത്രി 12വരെയാണ് അപേക്ഷ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook