കാക്കനാട്: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബിഎഡും ഉള്ള പട്ടികജാതിയിൽപ്പെട്ട പുരുഷന്മാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ശാസ്ത്രവിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഹോണറേറിയം 12000 രൂപ.

Read Also: സഹകരണ സംഘങ്ങളിൽ നിരവധി ഒഴിവുകൾ

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ / പകർപ്പുകൾ സഹിതം അപേക്ഷകർ 16ന് രാവിലെ 10. 30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. പ്രായപരിധി 1- 1 – 2019 ന് 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484 2422256.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook