തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആശുപത്രികളിലൊന്നായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ നഴ്സുമാരുടെ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി മാത്രമായി പ്രത്യേക റിക്രൂട്മെന്റായിരിക്കും നടക്കുക. 23 ഒഴിവുകളാണ് സ്റ്റാഫ് നഴ്സ് തസ്തികയിലുള്ളത്.

സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് പുറമെ ടെക്നിക്കൽ അസിസ്റ്റന്റ്-ലാബ്( രണ്ട് ഒഴിവ്), ടെക്നിക്കൽ അസിസ്റ്റന്റ്-അനസ്തീഷിയ (ഒരു ഒഴിവ്), ടെക്നിക്കൽ അസിസ്റ്റന്റ്-ന്യൂറോളജി (ഒരു ഒഴിവ്), മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് (ഒരു ഒഴിവ്), ടെക്നിക്കൽ അസിസ്റ്റന്റ് ഐഎസ് ആൻഡ് ഐആർ (ഒരു ഒഴിവ്), അപ്പർ ഡിവിഷൻ ക്ലർക്ക് (ഒരു ഒഴിവ്) തുടങ്ങിയ തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. 2019 ഫെബ്രുവരി ഒന്നിന് 35 പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി നഴ്സിങ്, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ അല്ലെങ്കിൽ നഴ്സിങ് അല്ലെങ്കിൽ നഴ്സിങ് ആൻഡ് മിഡ്വൈഫയറിൽ എ ഗ്രേഡോടെ ഡിപ്ലോമ, ബെഡ്സൈഡ് നഴ്സിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

മാർച്ച് 18ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ശമ്പളം: 44900 മുതൽ 142400 രൂപ വരെ

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ