കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തൃശൂര്‍ ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം), കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ 15 ന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അയക്കണം.
ഹൗസ് മാനേജര്‍മാരാകാന്‍ എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 18,000 രൂപ വേതനം ലഭിക്കും.

ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന് ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 13,000 രൂപ വേതനം ലഭിക്കും.

സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും.

ഫീല്‍ഡ് വര്‍ക്കര്‍ക്ക് എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 10,500 രൂപ വേതനം ലഭിക്കും.

സൈക്കോളജിസ്റ്റിന്(പാര്‍ട്ട് ടൈം) എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 7,000 രൂപ വേതനം ലഭിക്കും.
ലീഗല്‍ കൗണ്‍സിലറിന് (പാര്‍ട്ട് ടൈം) എല്‍.എല്‍.ബി യാണ് യോഗ്യത. പ്രതിമാസം 8,000 രൂപ വേതനം ലഭിക്കും.

കെയര്‍ ടേക്കര്‍ക്ക് പി.ഡി.സി യാണ് യോഗ്യത. പ്രതിമാസം 9,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റിക്ക് എസ്.എസ്.എല്‍.സി യാണ് യോഗ്യത. പ്രതിമാസം 7,500 രൂപ വേതനം ലഭിക്കും.
കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രതിമാസം 8,000 രൂപ വേതനം ലഭിക്കും.

ക്ലീനിങ് സ്റ്റാഫിന് അഞ്ചാം ക്ലാസാണ് യോഗ്യത. പ്രതിമാസം 6,500 രൂപ വേതനം ലഭിക്കും.
സൈക്കോളജിസ്റ്റ് മുതല്‍ സെക്യൂരിറ്റി വരെയുള്ള തസ്തികയില്‍ 25 നും 45 വയസ്സിനും ഇടയ്ക്കാണ് പ്രായപരിധി. കുക്കിനും ക്ലീനിങ് സ്റ്റാഫിനും 25 നും 50 നും ഇടയിലും.

ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഈ മാസം 15 ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ (ഫോണ്‍: 0471-2348666, 2913212)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook