വാട്ടർ അതോറിറ്റിയിൽ സ്‌പെഷ്യൽ ഓഫീസറാകാം

30000 രൂപയാണ് ശമ്പളം

Kerala, career, government job, jobs, village extension officer,ജോലി,പിഎസ്‌സി indianexpress, തൊഴിൽ, സർക്കാർ ജോലി, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫിസർ, ഐഇ മലയാളം

കേരള വാട്ടർ അതോറിറ്റിയിൽ ചീഫ് എഞ്ചിനിയറുടെ ഓഫിസിലേയ്ക്ക് സ്‌പെഷ്യൽ ഓഫീസറുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ മധ്യമേഖല ഓഫീസിലേയ്ക്കാണ് നിയമനം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ശമ്പളം 30000 രൂപയാണ്.

കെഎസ്ഇബി, കെഎസ്ഐയിൽ ട്രാൻസ്മിഷൻ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനത്തോടെ എക്സിക്യൂട്ടിവ് എഞ്ചിനിയർ അല്ലെങ്കിൽ അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എഞ്ചിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം 60 വയസിൽ താഴെയാകണം. മാർച്ച് 26ന് രാവിലെ 10.30ന് കൊച്ചിയിലെ മധ്യമേഖല ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ശേഷമാകും തിരഞ്ഞെടുപ്പ്. അഭിമുഖത്തിനെത്തുമ്പോൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഒപ്പം കരുതേണ്ടതാണ്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy in kerala water authority

Next Story
എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express