കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുളള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ന്യൂട്രീഷ്യന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്‍സിലിംഗിലുളള പരിചയം മുതലായവ. പ്രായപരിധി 25-45. ദിവസവേതനം 500 രൂപ (ആഴ്ചയില്‍ രണ്ട് ദിവസം). അപേക്ഷാ ഫോമുകള്‍ ഐ.സി.ഡി.എസ് ബ്ലോക്ക് ഓഫീസുകളിലോ shorturl.at/emHJX എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം–682030 വിലാസത്തിലോ, sampushtakeralamernakulam@gmail.com എന്ന ഇമെയിലിലോ 2020 നവംബര്‍ മൂന്നിനു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കണം. ഫോണ്‍: 0484 2423934.
വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടക്ക് മുകളില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ അന്വേഷിക്കാവുന്നതാണ്.

കരാര്‍ നിയമനം

കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.

വനഗവേഷണ സ്ഥാപനത്തിൽ  ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഇ.എസ്.റ്റി.എം-05-മെയിന്റനൻസ് ഓഫ് ലൈവ് കളക്ഷൻസ് ഇൻ കെ.എഫ്.ആർ.ഐ, പീച്ചി ക്യാമ്പസിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ:9961261812.

അസിസ്റ്റന്‍റ് പ്രൊഫസര്‍  നിയമനം – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്സല്‍ ഉലമ, കൊമേഴ്സ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായി നിയമിക്കപ്പെടുന്നതിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 7 വരെ നീട്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ ഒരു ഡോക്യുമെന്‍റായി sdevacancies@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ംംംwww.uoc.ac.in>vacanceis/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 0494 2407356, 7494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook