തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എന്‍ജിനീയറിംഗ് ബിരുദവും പ്രശസ്തമായ സ്ഥാപനത്തില്‍ നിന്നുള്ള മുഴുവന്‍ സമയ എംബിഎയുമാണ് വേണ്ട വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായപരിധി 40-50 വയസ്സ്.

കരാറടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കായിരിക്കും നിയമനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും നിയമനം നല്‍കാവുന്നതാണ്.

2020 ഒക്ടോബര്‍ 14 രാത്രി 11.59 നകം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാമാതൃക //startupmission.kerala.gov.in/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഉന്നതസാങ്കേതിക വ്യവസായ രംഗത്ത് 15 വര്‍ഷം പ്രവര്‍ത്തിപരിചയവും ഇക്കാലയളവില്‍ത്തന്നെ ഈ രംഗത്തെ സുപ്രധാന വിഭാഗത്തിന്‍റെയോ, സ്ഥാപനത്തിന്‍റെയോ തലവനായി 5 വര്‍ഷത്തെ പരിചയം, സ്റ്റാര്‍ട്ടപ്പ്-ഇന്‍കുബേഷന്‍ രംഗത്തെ 2 വര്‍ഷത്തെ പരിചയം എന്നിവയാണ് തസ്തികയിലേക്ക് ആവശ്യപ്പെടുന്നത്. ബിസിനസ് ഡെവലപ്മന്‍റ്, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങള്‍, മികച്ച ആശയവിനിമയ മികവ്, നൂതനത്വം എന്നിവയില്‍ മികവ് തെളിയിച്ചയാളാകണം ഉദ്യോഗാര്‍ത്ഥി.

കൂടൂതല്‍ വിവരങ്ങള്‍ക്ക് hr@startupmission.in എന്ന ഇ മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ 0471-2700270 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കരാര്‍ നിയമനം

കൊച്ചി: വനിത ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്റിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗയതയുളള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേസ് വര്‍ക്കര്‍ (രണ്ട്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൗണ്‍സിലഥ (ഒന്ന്) എം.എ സൈക്കോളജി, കൗണ്‍സിലിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഐ.ടി സ്റ്റാഫ് (ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍/ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉളളവരായിരിക്കണം. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം (ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരാകണം). സെക്യൂരിറ്റി ഗാര്‍ഡ് (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് കളക്ടറേറ്റിനു താഴത്തെ നിലയിലുളള എറണാകുളം വനിതാ സംരക്ഷണ ഓഫീസ് കാര്യാലയത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

Read more: Job Vacancy 25 September 2020: 33 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 21

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook