യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ കരാര്‍ നിയമനം

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള എളങ്കുന്നപ്പുഴ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ നവംബര്‍ വൈകിട്ട് അഞ്ചിന് മുമ്പായി dmoismekm@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. യോഗ്യത എസ്.എസ്.എല്‍.സി, ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/യോഗയില്‍ എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷ കോഴ്‌സ്).ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍തൂക്കം നല്‍കും. ഇന്റര്‍വ്യൂ തിയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.

അക്കൗണ്ടന്റ് തസ്തിക കരാര്‍ നിയമനം

കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.

അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).

വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

അദ്ധ്യാപക ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ

കേരള സര്‍വകലാശാലയുടെ ആലപ്പുഴയിലെ ഭരണ ഗവേഷണ കേന്ദ്രത്തി കരാര്‍ അടിസ്ഥാനത്തി അദ്ധ്യാപകരെ നിയമിക്കുന്നതിനായി നവംബര്‍ 5 ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലുള്ളവർക്കും പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ പതിനഞ്ചിനകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ: www.lbscentre.kerala.gov.in ൽ ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുതിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിും ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ ഷോര്‍ട്‌ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പി.ആര്‍ 914/2020

സമ്പുഷ്ട കേരളം പദ്ധതിയിൽ ന്യൂട്രീഷ്യനിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്/ന്യൂട്രീഷ്യൻ. ഹോസ്പിറ്റൽ എക്‌സ്പീരിയൻസ്/ഡയറ്റ് കൗൺസിലിംഗ്/ ന്യൂട്രീഷ്യണൽ അസസ്‌മെന്റ്/പ്രെഗ്‌നൻസി കൗൺസിലിംഗ്/ലാക്‌ടേഷൻ കൗൺസിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയിൽ സെപ്തംബർ 30ന് ശേഷം ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ് (2020 ഒക്‌ടോബർ 31ന് 45 വയസ് കവിയാൻ പാടില്ല).

അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും  //rb.gy/diwynu  എന്ന ലിങ്ക് സന്ദർശിക്കുക.

ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം

സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook