ഫിലോസഫി ഗസ്റ്റ് അധ്യാപക നിയമനം

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം.

ക്രഷ് മാനേജർ; കരാർ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയുടെ ക്രഷിൽ ക്രഷ് മാനേജരായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 13,000 രൂപയാണ് വേതനം. യോഗ്യത: അംഗീകൃത ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്ന് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം, ക്രഷ് നടത്തിപ്പിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം: 20-40. താൽപര്യമുള്ളവർ ബയോഡേറ്റ, ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നവംബർ 11ന് വൈകിട്ട് അഞ്ചിനകം ഡെപ്യൂട്ടി രജിസ്ട്രാർ 2(ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ. കോ്ട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. കോവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിച്ച് ഓഫീസ് സാധാരണനിലയിൽ പ്രവർത്തിക്കുന്നതിന് അനുസരിച്ചാണ് നിയമനം.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്: പരാതി പരിഹാര സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മേയ് 31 വരെ കാലാവധിയുള്ള രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് ഓരോ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

‘ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആൻറ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്ളിക്ട്സ് ഇൻ കേരള-ഫേസ്-1’, ‘ഡെവലപ്മെൻറ് ഓഫ് പ്രോട്ടോക്കോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ ഡിസീസസ് ഇൻ പ്ലാന്റേഷൻ ആൻറ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള (പി.ജി.ആർ.പി 772/2019) എന്നീ ഗവേഷണ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  വിശദവിവരങ്ങൾ വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ (www.kfri.res.in).

കിഫ്ബിയില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) തൃശൂര്‍ – കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ സിവില്‍ (മൂന്ന് ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers സന്ദര്‍ശിക്കുക.

സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2020-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ചു വരെയാണ്. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾ www.ceikerala.gov.in ലും ഒക്‌ടോബർ 13 ലെ കേരള ഗസറ്റ് നമ്പർ 40 ലും ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook