കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പ്രിന്‍സിപ്പാള്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഒക്‌ടോബര്‍ 27-ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടര്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവന്‍പി.ഒ, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2737246.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്‌സല്‍ ഉലമ, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം, റിസര്‍വേഷന്‍ ടേണ്‍, ഓണ്‍ലൈനായി അഭിമുഖം നടത്തുന്ന തീയതി തുടങ്ങിയ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസന തീയതി നവംബര്‍ 2 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407356, 2407494 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read more: University Announcements 23 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. പ്രീ-വൊക്കേഷണല്‍ സ്‌കില്‍ ട്രെയ്‌നിംഗ് യൂണിറ്റിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673 635 എന്ന വിലാസത്തില്‍ നവംബര്‍ 5-ന് മുമ്പായി ലഭിക്കണം.

പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു

കേരള സര്‍വകലാശാലയുടെ ജിയോളജി വിഭാഗത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിിഫിക്കറ്റുകളുടെ ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രസ്തുത മാതൃകയിലുളള ബയോഡേറ്റയും സഹിതം നവംബര്‍ 9 ന് രാവിലെ 11 മണിക്ക് സര്‍വകലാശാലയുടെ കാര്യവട്ടത്തുളള ജിയോളജി വകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ ലാബ് ടെക്‌നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. മാസം 12500 രൂപ ലഭിക്കും. 22നും 40നും മധ്യേ പ്രായമുള്ള അംഗീകൃത ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്‌സ് പാസായവർക്ക് രണ്ട് വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സുകാർക്ക് അഞ്ചുവർഷവും പ്രവൃത്തിപരിചയം വേണം. താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷ soada3@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ഒക്‌ടോബർ 31നകം നൽകണം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733302.

ആയുർവേദ അധ്യാപക കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പഞ്ചകർമ്മയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം നവംബർ നാലിന് രാവിലെ 10.30ന് സർക്കാർ ആയുവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഡയാലിസിസ് ടെക്‌നീഷ്യൻ താത്കാലിക നിയമനം

പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവർ ആയിരിക്കണം, പ്രായപരിധി 18നും 40നും മദ്ധ്യേയായിരിക്കണം. പ്രതിദനം 500 രൂപയാണ്. താത്പര്യമുളളവർ 29ന് ഉച്ചയ്ക്ക് 12ന് മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് പകർപ്പും ആശുപത്രിയിലെ ഓഫീസിൽ എത്തിക്കണം. 30ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വച്ച് നേരിട്ടുളള കൂടിക്കാഴ്ച ഉണ്ടായിരിക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook