Latest News
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Job Vacancy 22 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 22 January 2021: കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക്

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 22 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്: അനാട്ടമി അസ്സോസിയേറ്റ് പ്രൊഫസർ ഒഴിവ്

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് – ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ റഗുലർ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയവുമാണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സർക്കാർ തീരുമാനത്തിനു വിധേയമായിരിക്കും. പ്രായം 2021 ജനുവരി ഒന്നിൽ 40 വയസ്സിനു മുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം. യോഗ്യരായവരെ ഫോൺ/ഇ-മെയിൽ/ കത്തുമുഖേന അഭിമുഖത്തിന് ക്ഷണിക്കും.

ഹജ്ജ് തീർത്ഥാടനം: ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

2021-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാനസർക്കാരുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. രണ്ട് മുതൽ മൂന്ന് മാസം വരെയായിരിക്കും നിയമനം. ജൂൺ 2021 മുതൽ ആഗസ്റ്റ് 2021 വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. കോർഡിനേറ്റർ (മെഡിക്കൽ), ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ ഫെബ്രുവരി അഞ്ച് വരെ http://www.haj.nic.in/deputation ൽ ഓൺലൈനായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകാം. കൂടുതൽ വിവരങ്ങൾക്ക്: http://www.haj.nic.in.

ആയൂർവേദ അധ്യാപക ഒഴിവ്

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും ഇന്റർവ്യൂവിന് ഹാജരാക്കണം. പ്രതിമാസ സമാഹൃത വേതനം 56,395 രൂപ. നിയമനം ഒരു വർഷത്തെക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 22 january

Next Story
Job Vacancy 21 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾIndian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com