ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍വകലാശാലയുടെ കീഴിലുളള വിവിധ യു.ഐ.ടി. റീജിയണൽ  സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ  ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നതിലേക്കുളള അപേക്ഷ ക്ഷണിച്ചു.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 6ന് വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്കിൽ  ലഭ്യമാണ്.

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 മുതൽ ആരംഭിച്ച സമയ ബന്ധിത ഗവേഷണ പദ്ധതിയായ മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ പീച്ചി കാമ്പസ് (വൈൽഡ് ലൈഫ് മ്യൂസിയം) – ഇ.എസ്.റ്റി.എം – 04 ൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook