Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Job Vacancy 21 December 2020: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Job Vacancy 21 December 2020: കാലിക്കറ്റ് സര്‍വകലാശാലയിലും തലശ്ശേരി ഗവ.കോളേജിലും അധ്യാപക ഒഴിവുകൾ

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 21 December 2020: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ഹിസ്റ്ററി, മാത്തമറ്റിക്‌സ്, മലയാളം ആന്റ് കേരള സ്റ്റഡീസ്, സംസ്‌കൃതം പഠനവിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട് ലിസ്റ്റ് 31-ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ.കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇന്റർവ്യൂ 30ന് രാവിലെ 11ന് നടക്കും.

കെപ്‌കോയിൽ വെറ്ററിനറി സർജൻ കരാർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ: kepcopoultry@gmail.com.

ജൂനിയർ റസിഡന്റ് താൽക്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 24. വിശദവിവരങ്ങൾക്ക് http://www.gmckollam.edu.in.

സൈക്കോളജി അപ്രെന്റിസ് ഒഴിവ്

തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെന്റിസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് കോളേജിൽ നേരിട്ടെത്തണം. ഫോൺ:0471-2323964. വെബ്‌സൈറ്റ്: http://www.gctetvm@gmail.com.

ക്ലർക്ക്-ടൈപ്പിസ്റ്റ് താൽക്കാലിക നിയമനം

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ (19000-43600 രൂപ ശമ്പളനിരക്ക്) ഒരു താൽക്കാലിക ഒഴിവുണ്ട്.

എസ്.എസ്.എൽ.സി/തത്തല്യ യോഗ്യത, ടൈപ്പ് റൈറ്റിംങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് (ലോവർ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. (2002 ജനുവരിക്ക് മുൻപ് ടൈപ്പ്‌റൈറ്റിംങ് ഇംഗ്ലീഷ്(ലോവർ) പാസ്സായവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ്ങിന്റെ നിയമാനുസൃതമായ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. പ്രായം: ജനുവരി ഒന്നിന് 18നും 50നും മധ്യേ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

കായികതാരങ്ങളുടെ നിയമനം: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും http://www.prd.kerala.gov.inലും സെലക്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 21 december 2020

Next Story
Job Vacancy 18 December 2020: തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവ്Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com