കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിൻറെ സംവരണ ഒഴിവിലേക്ക് ലാബ് അസിസ്റ്റൻറിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 21-09-2020ന് രാവിലെ 11 മണിക്ക് എടാട്ട് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ അഭിമുഖത്തിന് ഹാജരാകുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫൈൻ ആർട്‌സ് എക്‌സ്‌പെർട്ട്: തസ്തികമാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഫൈൻ ആർട്‌സ് എക്‌സ്‌പെർട് തസ്തികയിലെ ഒരു ഒഴിവ് തസ്തിക മാറ്റം വഴി നികത്തുന്നതിനായി എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 30 ന് മുൻപ് അപേക്ഷ ഉചിതമാർഗ്ഗേണ സമർപ്പിക്കണം.

അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫൈൻ ആർട്ട്‌സിലോ കൊമേഴ്‌സ്യൽ ആർട്ടിലോ ഉള്ള ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ഫൈൻ ആർട്‌സ്/കൊമേഴ്‌സ്യൽ ആർട്ടിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.

ആർ.സി.സിയിൽ സീനിയർ റെസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്നോസിന്, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഓങ്കോളജി(ഇഎൻറ്റി), മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും.

ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷയും www.gecbh.ac.in ൽ ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ച് ഇവിടെ വായിക്കാം</a

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook