തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1, മൈക്രോബയോളജി 1, മെഡിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവർ 19നകം //www.gecbh.ac.in ൽ രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2300484.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ച് ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook