ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ: 0471 2724740

പ്രിൻസിപ്പൽ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), പത്ത് വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി യോഗ്യതയുളളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ പി.ജി. അഭികാമ്യം. പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. താത്പര്യം ഉളളവർ 15ന് രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുളള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഡോഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

Read more: Job Vacancies: തൊഴിലവസരങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook