കൊല്ലം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി estt.gmckollam@gmail.com ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.

സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് //ee.cet.ac.in ൽ ലഭിക്കും. ഗൈഡൻസ് ആൻഡ് നാവിഗേഷൻ, റോബോട്ടിക്‌സ് എന്നീ വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 0471-2515562, 9447438978.

ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 27ന് രാവിലെ 10ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് k101arch@cet.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. ഫോൺ: 9447533202.

കേരള സര്‍വകലാശാലയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവുകള്‍

കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഹിന്ദി വിഭാഗത്തില്‍ ‘2000 നും 2018 നും മദ്ധ്യത്തിലെ ഹിന്ദി-മലയാള സിനിമകളില്‍ പ്രതിഫലിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പ്രശ്‌നങ്ങളുടെ പഠനം’ എന്ന വിഷയത്തെ അധികരിച്ച് നടത്തി വരുന്ന പ്രോജക്ടിലേക്ക് ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. പ്രതിമാസവേതനം 6000 രൂപയാണ്. ഫസ്റ്റ് ക്ലാസ്സോടു കൂടിയ ഹിന്ദി എം.എ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. താ പര്യമുള്ളവര്‍ ഒക്‌ടോബര്‍ 27-ാം തീയതി കാര്യവട്ടം ക്യാമ്പസി വെച്ച് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂയി പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

കേരള സര്‍വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പി പ്രോജക്ട് ഫെല്ലോ തസ്തികയിലുള്ള ഒഴിവിലേയ്ക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 2 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പി വെച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ‘ജനറ്റിക് ഇംപ്രൂവ്‌മെന്റ് ഓഫ് ടീക്ക്-ഫെയ്‌സ് II: ലൊക്കേറ്റിംഗ് പ്ലസ് ട്രീസ്, എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ ആൻഡ് ക്ലോണൽ ഇവാല്യൂവേഷൻ ട്രൈൽസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലെ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.
പി.എൻ.എക്സ്. 3614/2020
Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook