Job Vacancy 19 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ താല്‍കാലിക ഒഴിവ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയിലെ ഒരു താല്‍കാലിക ഒഴിലിവേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി ജനുവരി 23ന് രാവിലെ 10മണിക്ക് കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 8547005083

ബയോടെക്‌നോളജി ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് മാനദണ്ഡം നിർബന്ധമായും പാലിക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഒരു എൽ.ഡി. ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ (19000-43600) അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിശ്ചിത മാതൃകയിൽ 29 വരെ അപേക്ഷ നൽകാം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ്, ചെറുന്നിയൂർ ടവേഴ്‌സ്, ഒന്നാം നില, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം-36.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റികളുടെ അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന് ക്ലാസ്സ് എടുക്കുന്നതിന് ഫാക്കല്‍റ്റികളുടെ അപേക്ഷക്ഷണിച്ചു.

വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മ്മിക /നൈതിക മാനവിക മൂല്യങ്ങള്‍,ആരോഗ്യ കുടുംബ ജീവിതം, മാനുഷിക ബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍,ലൈംഗിക ആരോഗ്യം, പാരന്റിംഗ്,കുടുംബ ബഡ്ജറ്റ്,വിവാഹവും നിയമവശങ്ങളും,എന്നിവയിലൂന്നി ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസ്സെടുക്കുന്നതിന് കൗണ്‍സിലിംഗ്/ സോഷ്യല്‍വര്‍ക്ക് /മന:ശാസ്ത്ര മേഖലകളില്‍ നിന്നും പ്രാവീണ്യവും പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സൈക്കോളജി, സോഷ്യോളജി, എം.എസ് ഡബ്ലിയു , ലീഗല്‍ സ്റ്റഡീസ്, ഹെല്‍ത്ത് സയന്‍സ് മാനേജ്‌മെന്റ് (എച്ച് ആര്‍) എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം 20ന് (20/1/2021)വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി po.project.mwd@gmail.com ലേക്ക് ഇമെയില്‍
മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം മാതൃക www.minoritywelfare.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ വകുപ്പിന്റെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സി.സി.എം.വൈ പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-2300523, 0471-2302090

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കണ്ണൂർ സർവകലാശാല നീലേശ്വരം എം.ബി.എ സെൻററിൽ അസിസ്റ്റൻറ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം പാലയാട് ക്യാമ്പസ്സിൽ ജനുവരി 25ന് രാവിലെ 11 മണിക്ക് ഹാജരാകുക.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook