Job Vacancy 18 December 2020: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 2021 ജനുവരി 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒഴിവുള്ള ഒരു ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച നിശ്ചിത യോഗ്യതയുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 50 വയസില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സൈനിക സേവനം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.

ജൂനിയർ ലാബ് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത. ശമ്പളം 19,320 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. നിശ്ചിത യോഗ്യതയുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷിക്കണം.
Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook