Job Vacancy 16 December 2020: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ -12, അസോസിയേറ്റ് പ്രൊഫസർ-അഞ്ച്, പ്രൊഫസർ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും: 2018 ലെ യു.ജി.സി. ചട്ടങ്ങൾ പ്രകാരം. 2020 ഡിസംബർ 25 വരെ http://www.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ രണ്ട് പകർപ്പുകളും മറ്റുരേഖകളുടെ പകർപ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ. കോട്ടയം, പിൻ: 686560 എന്ന വിലാസത്തിൽ 2021 ജനുവരി നാലിനകം നൽകണം.
ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. യോഗ്യത, പ്രവൃത്തിപരിചയം പ്രായം, കമ്മ്യൂണിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല/സർക്കാർ-സ്വകാര്യ കോളജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ തൊഴിൽദാതാവിൽനിന്ന് നിരാക്ഷേപ പത്രം(എൻ.ഒ.സി.) അപേക്ഷയ്ക്കൊപ്പം നൽകണം. കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽ/ സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവർ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നുള്ള ഇക്വലൻസി സർട്ടിഫിക്കറ്റ് നൽകണം.
അസിസ്റ്റന്റ് പ്രൊഫസർക്ക് 2000 രൂപയും(എസ്.സി./എസ്.ടി 1000 രൂപ) അസോസിയേറ്റ് പ്രൊഫസർക്ക് 5000 രൂപയും (എസ്.സി./എസ്.ടി 2500 രൂപ) പ്രൊഫസർക്ക് 7500 രൂപയുമാണ്(എസ്.സി./എസ്.ടി 3750 രൂപ) രജിസ്ട്രേഷൻ ഫീസ്. വിശദവിവരവും വിജ്ഞാപനവും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ക്ലറിക്കൽ അസിസ്റ്റന്റ്
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിലുള്ള ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് തലവൻ മുഖേന കേരള സർവീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ഓഫീസ് മേലധികാരി മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി. 27/6(2), വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ജനുവരി 20നകം അപേക്ഷ നൽകണം.
കൊമേഴ്സ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യു 29ലേക്ക് മാറ്റി
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് വിഷയത്തിൽ ഇന്ന് (ഡിസംബർ 17) നടത്താനിരുന്ന ഗസ്റ്റ് ലക്ചററുടെ ഇന്റർവ്യു 29ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം യഥാസമയം ഹാജരാക്കണം.
Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക