ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും കൺസർവേഷനിൽ പി.ജി ഡിപ്ലോമയുമുളളവരെ പരിഗണിക്കും. പ്രതിദിനം 1500 രൂപ ശമ്പളം ലഭിക്കും. 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ.

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 23ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. ഫോൺ: 0471 2323964. www.gctetvm@gmail.com, gctetvm@gmail.com.

കരാർ അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ(ഐ.ഐ.ആർ.ബി.എസ്.) കരാർ അടിസ്ഥാനത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അധ്യാപകരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ. ഫിസിക്‌സ്-രണ്ട്(പൊതുവിഭാഗം-1, മുസ്‌ളിം-1), കെമിസ്ട്രി-രണ്ട്(പൊതുവിഭാഗം-1, എൽ.സി/എ.ഐ.-1), ബയോളജി-രണ്ട്(പൊതുവിഭാഗം-1, ഒ.ബി.സി.-1) എന്നിങ്ങനെയാണ് ഒഴിവ്. താൽപര്യമുള്ളവർ ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ. കോട്ടയം-686560 എന്ന വിലാസത്തിലോ ഒക്‌ടോബർ 31നകം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌ സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2732992.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook