ഓഫീസ് അറ്റൻഡന്റ്: ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുളള അപേക്ഷയും വിശദമായ ബയോഡേറ്റയും മാതൃവകുപ്പിൽ നിന്നുമുളള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, നാലാം നില, വികാസ്ഭവൻ, വികാസ്ഭവൻ.പി.ഒ എന്ന മേൽവിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം.

കരാര്‍ നിയമനം

കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം.

മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). 22000/മാസം (ഏകീകരിച്ചത്) ഒരു വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി- സിഎസ്‌ഐആര്‍ ജെആര്‍എഫ് ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ അവസാന തീയതി ഒക്‌ടോബര്‍ 20. ഇ-മെയില്‍/മൊബൈല്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. വിലാസം ഇ-മെയില്‍ ലാാീവമാാലറ2005@ഴാമശഹ.രീാ ഡോ.ഇ.എം.മുഹമ്മദ്, എമറിറ്റസ് സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ് എറണാകുളം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook