Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Job Vacancy 14 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 14 January 2021: കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 14 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ പ്രവർത്തിക്കുന്ന പ്ലാൻറ് സയൻസ് വകുപ്പിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. നെറ്റ്, പിഎച്ച്.ഡി, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ജനുവരി 29ന് രാവിലെ 10 മണിക്ക് മാനന്തവാടി ക്യാമ്പസ്സിൽ എത്തുക. വിരമിച്ച അധ്യാപകർക്ക് മുൻഗണന.

നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ്

നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ ‘റീച്ച്’ ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളില്‍ ലഭിക്കും. വെബ്‌സൈറ്റ് http://www.kswdc.org, http://www.reach.org.in.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: കലൂര്‍ മോഡല്‍ ഫിനിഷിംങ് സ്‌കൂളില്‍ വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 -ന് രാവിലെ 10-ന് നടത്തുന്നു. പ്രൊജക്ട് സ്റ്റാഫ് -1, യോഗ്യത ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. പ്രൊജക്ട് സ്ഥാഫ്-2 യോഗ്യത ഓഫീസ് പാക്കേജുകളിലും ടാലിയിലും അറിവുളള എംകോം, പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത ഡിപ്ലോമ/ഐറ്റിഐ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

മേട്രണ്‍ തസ്തിക; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍. മുന്‍കാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 14 january 2021

Next Story
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ; ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചുKerala PSC, Public Service Commision, Facebook page, KPSC Sub Committee, PSC Committee, PSC Sub Committee
The moderation of comments is automated and not cleared manually by malayalam.indianexpress.com