Job Vacancy 14 December 2020: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് തലവൻ മുഖേന ജനുവരി 20നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി.27/6(2), വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഗസ്റ്റ് അധ്യാപക പാനൽ; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) പ്രോഗ്രാമുകളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: യു.ജി.സി. മാനദണ്ഡപ്രകാരം. യോഗ്യരായവർ യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന രേഖകളും ബയോഡേറ്റയും സഹിതം ഡിസംബർ 31ന് വൈകീട്ട് 4.30നകം sirp@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731040.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook