കേരള സർവകലാശാലയിൽ ഒഴിവുകള്‍

കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പിൽ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സിൽ റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ്സോടെയുള്ള എം.എ ഇക്കണോമിക്‌സ് അടിസ്ഥാന യോഗ്യത. നെറ്റ് / എം.ഫി / പി.എച്ച്.ഡി / ഗവേഷണ പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം ബയോഡേറ്റ സഹിതം താഴെപറയുന്ന ഇ.മെയിലി ഒക്‌ടോബര്‍ 30 ന് മുന്‍പായി അപേക്ഷിക്കാം. (email: iucae2016@gmail.com). കൂടുത വിവരങ്ങള്‍ക്ക് www.keralauniversity.ac.in / www.iucae-ku.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ജോലി ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒരു സ്ഥിരം (തുറന്ന തസ്തിക) ഒഴിവു നിലവിലുണ്ട്. പത്താം ക്ലാസ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലുളള അറിവും, എറണാകുളത്തും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. ശമ്പളം 18000-56900. പ്രായപരിധി 18-25.

കരാര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍, (കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ) ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസ്സിളവ് അനുവദനീയം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ് /ഇന്‍ട്രുമെന്റഷന്‍ /സിവില്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി /കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമയും നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ നേടിയുട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് ഉള്ളവരായിരിക്കണം.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ്; താത്കാലിക റാങ്ക് ലിസ്റ്റ്

കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ഛി ഗവ: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2020-22 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിനുളള അപേക്ഷ സമര്‍പ്പിച്ച പാലക്കാട്/തൃശൂര്‍/മലപ്പുറം/എറണാകുളം/ആലപ്പുഴ/ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താത്കാലിക റാങ്ക് ലിസ്റ്റ് തയാറായി. അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04922-217-241.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook