Job Vacancy 13 October 2020: മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ നഴ്‌സുമാരെ നോർക്ക മുഖാന്തരം തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളിൽ സ്‌കോർ നേടിയ നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം. ശമ്പളം 53,000 – 67,000 രൂപ. ഉയർന്ന പ്രായ പരിധി 45 വയസ്സ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 31. ടോൾ ഫ്രീ നമ്പർ: 1800 425 3939.

വാക് ഇന്‍ ഇന്റര്‍വ്യൂ

കൊച്ചി: പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 40 വയസില്‍ കവിയരുത്. ജോലി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401016.

സൗദിയിലും യു.എ.ഇയിലും വനിതാ നഴ്‌സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒക്ടോബർ 19,20,21,22 തിയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷിക്കണം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 17 ആണ്.
യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000 മുതൽ 2,60,000 രൂപ വരെ) ഉയർന്ന പ്രായപരിധി 40 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook