Job Vacancy 13 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ഐ.ടി. സെൽ ഡയറക്ടർ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ഐ.ടി. സെൽ ഡയറക്ടറെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ഒരു വർഷമാണ് കാലാവധി. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2733303. ഇതേ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സര്‍വകലാശാല പ്ലേസ്‌മെന്റ് സെല്‍ വഴി നിയമനം

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്‌മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്പനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്‌സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്പളം 1500-2000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ cue3293@uoc.ac.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.

സൈക്കോളജി അപ്രന്റീസ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ജീവനി സെന്റർ ഫോർ വെൽ ബീയിങ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാർഥികളെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ എത്തണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം: ഇന്റർവ്യൂ 18ന്

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽകാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 18ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ നിയമനം

ആലപ്പുഴ: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിയിലേക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എസ് ഡബ്ലിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ/ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 23000രൂപ . താല്പര്യമുള്ളവര്‍ ജനുവരി 30ന് വൈകിട്ട് അഞ്ചിന് മുമ്പായി ആലപ്പുഴ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ അപേക്ഷ നല്‍കണം. മെയില്‍ ‍: dlsaalpy100@gmail.com.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്‌നോളജി & മൈക്രോബിയളോജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ aneeshchandran@kannuruniv.ac.in എന്ന ഇ-മെയിലിൽ അയക്കുക. അവസാന തിയതി – ജനുവരി 17. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മെഡിക്കൽ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
പി.എൻ.എക്സ്. 233/2021

താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണവകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്) തസ്തികയിലെ 2020 ജൂലൈ ഏഴ് നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നൽകണം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook