scorecardresearch

Job Vacancy 12 October 2020: തൊഴിലവസരങ്ങൾ

Job Vacancy 12 October 2020: കാസർഗോഡ് ജില്ലയിൽ മെസഞ്ചർ തസ്തികയിൽ ഒഴിവ്

Job Vacancy 12 October 2020: കാസർഗോഡ് ജില്ലയിൽ മെസഞ്ചർ തസ്തികയിൽ ഒഴിവ്

author-image
Info Desk
New Update
HAL, job opportunities, vacancies, തൊഴിൽ വാർത്ത, തൊഴിൽ അന്വേഷണം, ഒഴിവുകൾ, പിഎസ്സി, ഐ ഇ മലയാളം, IE Malayalam

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്തികയിൽ കാസർഗോഡ് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Advertisment

പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒക്‌ടോബർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം.

ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കണ്‍സര്‍വേഷനില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ പോസ്റ്റ് ഗ്രാജ്വേഷന്‍. ടൂ#ു ശമ്പള സ്‌കെയില്‍ 1500 രൂപ ദിവസവേതനം. പ്രായം ഈഴവ 20-41 (നിയമാനുസൃത വയസിളവ് ബാധകം).

നിശ്ചിത യോഗ്യതയുളള ഈഴവ/തിയ്യ/ബില്ല മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: