തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 16ന് ഇന്റർവ്യൂ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0471 2417112.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്: പരാതി പരിഹാര സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

എറണാകുളം: പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലേക്ക് സീനിയർ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടൻ്റ് ആയി വിരമിച്ച വ്യക്തിയോ അല്ലെങ്കിൽ പിഡബ്ല്യുഡി , എൽ.എസ്.ജി.ഡി. , ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തിയോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നവംബർ 13 നു മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, മൂന്നാം നില, സിവിൽ സ്‌റ്റേഷൻ , കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം വെള്ള പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിക്കണം. അപേക്ഷകൾ piuekm@gmail.com എന്ന വിലാസത്തിൽ ഇ – മെയിൽ ആയും അയക്കാം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook