Job Vacancy 09 September 2020: തൊഴിലവസരങ്ങൾ

Job Vacancy 09 September 2020: കുസാറ്റിൽ സെക്യൂരിറ്റി ഓഫീസര്‍ ഒഴിവ്, നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്… കൂടുതൽ തൊഴിൽ അവസരങ്ങളെ കുറിച്ച് അറിയാം

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയല്ലാതെ പോലീസിലോ ക്യാപ്റ്റനില്‍ കുറയാത്ത റാങ്കില്‍ ആര്‍മിയിലോ പാരാമിലിട്ടറിയിലോ പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ട യോഗ്യത. പ്രായപരിധി 60. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 5. അപേക്ഷയുടെ പ്രിന്റ്ഔട്ടും പ്രായം, യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫീ രസീതിന്റെയും പകര്‍പ്പുകളും ഒക്ടോബര്‍ 9 ന് മുമ്പായി ലഭിക്കത്തക്കവിധം ‘രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682022’ എന്ന വിലാസത്തിലേക്ക് ‘ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് സെക്യൂരിറ്റി ഓഫീസര്‍ ഓണ്‍ കോണ്‍ട്രാക്ട് ബേസിസ്’ എന്ന്് രേഖപ്പെടുത്തിയ കവറില്‍ അയക്കണം. അപേക്ഷാ ഫീസ് 700/ രൂപ (ജനറല്‍/ഒ.ബി.സി.), 140/ രൂപ (എസ്.സി./എസ്.ടി.). വിശദവിവരങ്ങള്‍ http://www.cusat.ac.in ല്‍.

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ് ടെക്‌നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാൻ പാടില്ല).
അനുബന്ധ രേഖകൾ സഹിതം അപേക്ഷ 20ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക്: http://rb.gy/7crg85. ഫോൺ: 8330002311, 8330002360.

ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരം ഒഴിവ്

സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി 01.01.2020ന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 16650-23200 (ശമ്പള സ്‌കെയിലിന്റെ മിനിമത്തിൽ പ്രതിമാസം 68711 രൂപ).
യോഗ്യത: ജനറൽ മെഡിസിനിൽ എം.ഡിയും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംബിബിഎസും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ, ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം. ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി) എന്നിവ peeotvm.emp.lbr@kerala.gov.in എന്ന മെയിലിലേക്ക് 11നകം അയയ്ക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റർവ്യൂ.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) തസ്തികയിൽ സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് 30വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ നിശ്ചിത മാതൃകയിൽ ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2306024, 2306025. വിശദവിവരങ്ങൾക്ക്: http://www.kstmuseum.com.com.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നുവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം നിയമന നടപടികൾ സ്വീകരിക്കും. ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 27800-59400.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പടെ മേലധികാരി മുഖേന 19ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ്, അഞ്ചാംനില, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.

ഗവേഷക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ‘ശോചനീയവും അതിജീവന ക്ഷമതയും: 2018 ല്‍ പ്രളയത്തെ മുന്‍നിര്‍ത്തിയുളള പഠനം’ എന്ന വിഷയത്തില്‍ നടക്കുന്ന ഗവേഷണ പ്രോജക്ടിലേക്ക് ഗവേഷകരെ ആവശ്യമുണ്ട്. ഗവേഷണ കാലാവധി തുടക്കത്തില്‍ ഒരു വര്‍ഷമാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഒന്നാം ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും ഗവേഷണ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുളളവരെയും പരിഗണിക്കുന്നതാണ്. താല്‍പ്പര്യമുളള അപേക്ഷകര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഈ-മെയിലായി shaji.varkey@gmail.com എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 16 ന് മുമ്പായി അയയ്‌ക്കേണ്ടതാണ്.

Read more: Job Vacancy: തൊഴിലവസരങ്ങൾ

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 09 september 2020

Next Story
Job Vacancy: തൊഴിലവസരങ്ങൾDemonetisation, നോട്ട് നിരോധനം, നരേന്ദ്ര മോദി, narendra modi, തൊഴിൽ, labour, തൊഴിൽ നഷ്ടം, labour lose
The moderation of comments is automated and not cleared manually by malayalam.indianexpress.com