Latest News

Job Vacancy 09 October 2020: തൊഴിലവസരങ്ങൾ

Job Vacancy 09 October 2020: മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിൽ ഒഴിവ്

Jobs, Job vacancy, Job vacancies, guest lecturer, jobs news, തൊഴിലവസരങ്ങൾ

Job Vacancy 09 October 2020: എറണാകുളം ജില്ലയിലെ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നെറ്റ് മെൻഡർ തസ്തികയിലേക്ക് ഒരു ഒഴിവ് നിലവിലുണ്ട്. പത്താം ക്ലാസ് യോഗ്യതയും വല നിർമാണത്തിലും വലയുടെ കേടുപാടുകൾ തീർക്കുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം. ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഈ മാസം 23ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ശമ്പളം 18000 – 56900. പ്രായപരിധി 18 – 25.

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ CFLTC കളിലേയ്ക്കും കോവിഡ് ആശുപത്രികളിലേക്കും താഴെ പറയുന്ന തസ്തികകളില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ http://www.covid19jagratha.kerala.nic.in/home/covidbrigade എന്ന website ലും nhmernakulam@gmail.com എന്ന ഇ-മെയിലിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നതാണ്.

1 മെഡിക്കല്‍ ഓഫീസര്‍, ശമ്പളം 58200/- രൂപ (കോവിഡ് അലവന്‍സ് ഉള്‍പ്പെടെ)
2 സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (Anaesthesia, Intensive Care, General Medicine) ശമ്പളം 78000/- രൂപ (കോവിഡ് അലവന്‍സ് ഉള്‍പ്പെടെ)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍ 0484 2354737

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 09 october 2020

Next Story
Job Vacancy 08 October 2020: തൊഴിലവസരങ്ങൾjobs, carriers, ജോലി ഒഴിവ്, ജോലി സാധ്യത, കേരള ബാങ്ക്,kerala bank, ceo, സിഇഒ, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express