കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍-അഞ്ച്, ഇറ്റിബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലീം-ഒന്ന്, എല്‍.സി/ആംഗ്ലോ ഇന്‍ഡ്യന്‍-ഒന്ന്, ഒ.ബി.സി-ഒന്ന് വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത എഴുത്തും, വായനയും അറിഞ്ഞിരിക്കണം, കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് 2010 നു കീഴില്‍ നല്‍കിയിട്ടുളള ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല). വയസ് 2020 ജനുവരി ഒന്നിന് 18-37 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 732 (ദിവസവേതനം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, തൃശ്ശൂർ, പേരാമ്പ്ര ഓഫീസുകളിൽ അക്കൗണ്ടന്റ്, പട്ടാമ്പി ഓഫീസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.

സമാന തസ്തികയിലും ശമ്പള സ്‌കെയിലിലുമുള്ള സർക്കാർ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അപേക്ഷിക്കാം. 30700-65400 രൂപ ശമ്പള സ്‌കെയിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്പള സ്‌കെയിലും എം.കോം അഥവാ സിഎ/ ഐസിഡബ്ല്യുഎ (ഇന്റർ) യും കമ്പ്യൂട്ടർ ഡിപ്ലോമയും ഉള്ളവർക്ക് സീനിയർ അസിസ്റ്റന്റ്/ അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, ഷോർട്ട് ഹാൻഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയിൽ പ്രാവിണ്യവും, 26500-56700 രൂപ ശമ്പള സ്‌കെയിലുള്ളവർക്ക് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച ഡെപ്യൂട്ടേഷൻ അപേക്ഷഫോം (ഫോം നമ്പർ-144, പാർട്ട്-1), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻഒസി എന്നിവ സഹിതം ഒക്‌ടോബർ 20നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, റ്റി.സി.27/588(7) ആൻഡ് (8), സെന്റിനൽ, മൂന്നാംനില, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം തസ്തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.

ഫീൽഡ് വർക്കർ തസ്തികയിൽ ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ.
കെയർടേക്കർ തസ്തികയിൽ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.
സെക്യൂരിറ്റി തസ്തികയിൽ (കണ്ണൂർ) ഒരൊഴിവാണുള്ളത്. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.

ക്ലീനിംഗ് സ്റ്റാഫ് തസ്തികയിൽ കണ്ണൂർ ജില്ലയിൽ ഒരൊഴിവ്്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org. ഇ.മെയിൽ: keralasamakhya@gmail.com, ഫോൺ: 0471-2348666.

പ്രിൻസിപ്പാൾ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2737246.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook